ഈജിപ്തില്‍ സൈനീകര്‍ക്ക് നേരെ ആക്രമണം; സീനായില്‍ ബോംബ് സ്‌ഫോടനം

 


കെയ്‌റോ: ഈജിപ്തില്‍ സൈനീകരെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങളുണ്ടായതായി റിപോര്‍ട്ട്. സൂയസ് കനാല്‍ സിറ്റിക്ക് സമീപത്തെ ഇസ്‌മൈലിയയില്‍ സൈനീകര്‍ക്ക് നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനീകര്‍ കൊല്ലപ്പെട്ടു. കൂടാതെ സീനായിലെ സുരക്ഷാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഈജിപ്തില്‍ നാലിടങ്ങളില്‍ സൈനീകര്‍ക്കെതിരെ ആക്രമണമുണ്ടായി. തോക്കുകളും റോക്കറ്റുകളും ബോംബുകളുമുപയോഗിച്ചാണ് ആക്രമണം. കെയ്‌റോയില്‍ നിന്നും ആക്രമണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ സാറ്റലൈറ്റ് സ്‌റ്റേഷനുമേല്‍ പ്രക്ഷോഭകര്‍ റോക്കറ്റാക്രമണം നടത്തി.

അല്‍ടൂര്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 53 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സൈന്യത്തിനെതിരെ പ്രക്ഷോഭകര്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്.
ഈജിപ്തില്‍ സൈനീകര്‍ക്ക് നേരെ ആക്രമണം; സീനായില്‍ ബോംബ് സ്‌ഫോടനം

SUMMARY: Cairo: A wave of attacks across Egypt on Monday targeted the security forces as five soldiers were killed by gunmen attacked near Suez Canal city of Ismailiya and the security headquarter in Sinai was bombed killing two soldiers, reports said.

Keywords: World news, Egypt, Egypt security forces, Sinai, Mohammed Morsi, Egypt soldiers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia