ഈജിപ്തില്‍ 623 മരണം; പ്രതിഷേധ റാലിക്ക് മുസ്ലീം ബ്രദര്‍ഹുഡിന്റെ ആഹ്വാനം

 


കെയ്‌റോ: ബുധനാഴ്ച കെയ്‌റോയിലെ മുര്‍സി അനുകൂല ക്യാമ്പുകള്‍ക്ക് നേരെ നടന്ന സൈനീക നടപടിയില്‍ 623 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മുര്‍സി അനുകൂലികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായി. മുസ്ലീം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്ത വെള്ളിയാഴ്ച നടക്കുന്ന പ്രതിഷേധ റാലിയില്‍ ദശലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്.

കൂട്ടക്കുരുതിക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായതിനാല്‍ മരണപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താനും ബ്രദര്‍ഹുഡ് ആഹ്വാനം നല്‍കിയിട്ടുണ്ട്.

അതേസമയം പ്രക്ഷോഭകര്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ ഒരുങ്ങുകയോ പോലീസിനെ ആക്രമിക്കുകയോ ചെയ്താല്‍ വീണ്ടും ശക്തിയായി തിരിച്ചടിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച നടന്ന കൂട്ടക്കുരുതിയെ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു.

ഇതിനിടെ വ്യാഴാഴ്ച മുര്‍സി അനുകൂലികള്‍ കെയ്‌റോയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം അഗ്‌നിക്കിരയാക്കിയിരുന്നു.
ഈജിപ്തില്‍ 623 മരണം; പ്രതിഷേധ റാലിക്ക് മുസ്ലീം ബ്രദര്‍ഹുഡിന്റെ ആഹ്വാനം

SUMMARY: Cairo: Deeply polarised Egypt braced for renewed confrontation on Friday after the Muslim Brotherhood called for a nationwide march of millions to show anger at a ferocious security crackdown on Islamists in which hundreds were killed.

Keywords: World news, Obituary, Cairo, Deeply polarised, Egypt, Braced, Renewed, Confrontation, Friday, Muslim Brotherhood, Called, Nationwide march, Millions, Show,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia