Elderly Man Died | ഗ്യാസ് സിലിന്‍ഡറില്‍ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
ചക്കരക്കല്‍: (www.kvartha.com) ഗ്യാസ് സിലിന്‍ഡറിന്റെ ചോര്‍ച പരിശോധിക്കുന്നതിനിടെ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചരക്കണ്ടി കാവിന്‍മൂല ഫാര്‍മേഴ്സ് ബാങ്കിനടുത്ത് താമസിക്കുന്ന രവീന്ദ്രന്‍ (70) ആണ് ബുധനാഴ്ച രാവിലെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്. വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ ചോര്‍ചയെ തുടര്‍ന്ന് ഏജന്‍സി ടെക്നീഷ്യന്‍ വന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം.
പരിശോധനയ്ക്കിടെ പെട്ടെന്ന് തീആളിപടരുകയായിരുന്നു. രവീന്ദ്രന്‍, ഭാര്യ നളിനി, അഞ്ചരക്കണ്ടിയിലെ ഗ്യാസ് ഏജെന്‍സി ജീവനക്കാരന്‍ മുഴപ്പാല കൈതപ്രം മഠപുരയ്ക്ക് സമീപത്തെ ഷിനില്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നളിനിയും ഷിനിലും ആശുപത്രിയില്‍ ചികിത്സയിലാണ്. സിലിന്‍ഡര്‍ പരിശോധിക്കുന്നതിനിടെയാണ് തീ ആളിപടര്‍ന്നത്. രഞ്ജനാണ് രവീന്ദ്രന്റെ ഏക മകന്‍.
Keywords: News, Kerala, Death, Treatment, Obituary, Injured, hospital, Elderly man who undergoing treatment died after injured.