മറയൂര്‍ ടൗണില്‍ കാട്ടാന കച്ചവടക്കാരനെ കുത്തിക്കൊന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

 


ഇടുക്കി: (www.kvartha.com 16.08.2015) മറയൂര്‍ ടൗണില്‍ കച്ചവടക്കാരനെ കാട്ടാന കുത്തിക്കൊന്നു. പെട്രോള്‍ പമ്പിന് മുന്‍വശത്ത് പെട്ടിക്കട നടത്തിവന്ന ഹബീബുള്ള (60) യാണ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കടയുടെ മുന്‍വശത്തെ അന്തര്‍ സംസ്ഥാന പാതയിലാണ് സംഭവം. മറയൂര്‍ ടൗണില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രദേശിക ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തി കുടുംബസമേതം താമസിച്ച് വന്നയാളാണ് ഹബീബുള്ള. ഹബീബിന്റെ മരണവാര്‍ത്ത അറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ മൃതദേഹവുമായി മറയൂര്‍ഉഡുമലപെട്ട അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു
മറയൂര്‍ ടൗണില്‍ കാട്ടാന കച്ചവടക്കാരനെ കുത്തിക്കൊന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി എത്തിയ കാട്ടാന കടയില്‍ സൂക്ഷിച്ചിരുന്ന കൈതചക്കകളും പഴങ്ങളും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഹബീബുള്ള ശബ്ദംകേട്ട് പുറത്തിറങ്ങി. ആനയെക്കണ്ട് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അടിച്ചുവീഴ്ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ഭാര്യയുടെ നിലവിളികേട്ടെത്തിയ സമീപവാസികള്‍ ഉഡുമല്‍പെട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ച് മണിയോടെ മരണം സംഭവിച്ചു.

തുടര്‍ന്ന് നാട്ടുകാര്‍ അന്തര്‍ സംസ്ഥാന പാത രാവിലെ ആറുമണിമുതല്‍ മൃതദേഹവുമായി ഉപരോധിച്ചു. പോലിസ് എത്തി നാട്ടുകാരോട് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജില്ലാ കലക്ടര്‍ എത്തണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നു. പിന്നീട് ദേവികൂളം തഹസില്‍ദാര്‍, എം.എല്‍.എ എസ്.രാജേന്ദ്രന്‍. മൂന്നാര്‍ ഡിവൈ.എസ്.പി ബി. പ്രഭുല്ലചന്ദ്രന്‍ എന്നിവര്‍ നാട്ടുകാരൂമായി ചര്‍ച്ചനടത്തുകയും ഭൂരഹിതനായ ഹബീബിന്റെ കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലവും വീടും നല്‍കുമെന്നും ആശ്രിതര്‍ക്ക് വനം വകുപ്പില്‍ താത്കാലിക ജോലി നല്‍കാമെന്നും ഉറപ്പ് നല്‍കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. പിന്നീട് വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥപിക്കണമെന്ന് ആവശ്യം ഉന്നയിച്ച പ്രതിഷേധക്കാര്‍ക്ക് 10 ദിവസത്തിനുള്ളില്‍ ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തില്‍ ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ അത്യാധുനിക രീതിയിലുള്ള സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

മസൂദ് ബീവിയാണ് ഹബീബുള്ളയുടെ ഭാര്യ. മക്കള്‍: നാഗൂര്‍ ബീവി, സെയ്തലവി, ഫാത്തിമ. മരുമക്കള്‍ ശിവരാമാര്‍, ആശീര്‍വാദം.

മറയൂര്‍ ടൗണില്‍ കാട്ടാന കച്ചവടക്കാരനെ കുത്തിക്കൊന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Keywords : Kerala, Idukki, Death, Elephant, Obituary, Road, Natives, Road. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia