തിരുവനന്തപുരത്ത് വിരണ്ട ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം; മൃതദേഹം മാറ്റിയത് ഏറെ പണിപ്പെട്ട്

 



തിരുവനന്തപുരം: (www.kvartha.com 11.04.2022) വിരണ്ട ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45)യാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. 

തിരുവനന്തപുരത്ത് വിരണ്ട ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം; മൃതദേഹം മാറ്റിയത് ഏറെ പണിപ്പെട്ട്


കപ്പാംവിള മുക്കുകട റോഡില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാന്റെ ശരീരത്തിലേക്ക് ആന തടി എടുത്തിടുകയായിരുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞു. പുത്തന്‍കുളം സ്വദേശിയായ സജീവന്റെ കണ്ണന്‍ എന്ന ആനയാണ് ആക്രമിച്ചത്. ഈ സമയം, രണ്ടാം പാപ്പാനും ആനയ്ക്കൊപ്പമുണ്ടായിരുന്നു. 

ആക്രമണത്തിന് ശേഷം പാപ്പാന്റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതദേഹം മാറ്റാനായത്. ആനയെ ഇനിയും തളയ്ക്കാനായിട്ടില്ല. 

Keywords: News, Kerala, State, Thiruvananthapuram, Local-News, Death, Attack, Elephant, Obituary, Dead Body, Elephant Killed Man at Kallambalam Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia