വാഴത്തോപ്പിലെ ജലസംഭരണിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ച നിലയില്‍.
Mar 1, 2013, 10:34 IST
നെയ്യാറ്റിന്‍ കര: വാഴത്തോപ്പിലെ ജലസംഭരണിയില്‍ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിമൂട് കിണറ്റുവിള സരസില്‍ സന്തോഷ്‌കുമാറിന്റെയും രാജിയുടെയും മകന്‍ എസ്.ആര്‍. ഷിജോ (20) യാണ് മരിച്ചത്.
വെണ്‍കുളത്തെ കുടുംബപുരയിടത്തിലെ വാഴത്തോപ്പില്‍ വെള്ളം നനയ്ക്കാന്‍ ഇന്നലെ രാവിലെ എത്തിയതായിരുന്നു ഷിജോ. വൈകുന്നേരമായിട്ടും വീട്ടില്‍ മടങ്ങിയെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാര്‍ത്താണ്ഡം മാര്‍ എഫ്രേം എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥിയാണ് ഷിജോ.
പിതാവ് സന്തോഷ്‌കുമാര്‍ കെല്‍ട്രോണില്‍ എന്‍ജിനിയറാണ്. കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂള്‍ അധ്യാപികയാണ് മാതാവ് രാജി. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി സന്തോഷ്‌കുമാറിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലായിരുന്നു രാജിയും. സഹോദരന്‍ റിജോ. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
Keywords: Kerala news, Obituary, Neyyattinkara, Body found dead, SR Shijo, Engineering student,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.