Loss | കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം പ്രചാരമുള്ള എപ്പിഗാമിയ സഹസ്ഥാപകന്‍ രോഹന്‍ മിര്‍ചന്ദാനി ഹൃദയാഘാതം മൂലം അന്തരിച്ചു

 
Epigamia co-founder Rohan Mirchandani dies after suffering cardiac arrest at 42
Epigamia co-founder Rohan Mirchandani dies after suffering cardiac arrest at 42

Photo Credit: X/𝐒𝐚𝐦𝐢𝐝𝐡𝐚 𝐒𝐡𝐚𝐫𝐦𝐚

● 1982-ല്‍ അമേരിക്കയിലാണ് റോഹന്‍ മിര്‍ചന്ദാനിയുടെ ജനനം. 
● ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 
● ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട്.

ദില്ലി: (KVARTHA) പ്രമുഖ ലഘുഭക്ഷണ ബ്രാന്‍ഡായ എപ്പിഗാമിയ സഹസ്ഥാപകനായ രോഹന്‍ മിര്‍ചന്ദാനി (41) ഹൃദയാഘാതം മൂലം അന്തരിച്ചു. എപ്പിഗാമിയ യോഗര്‍ട്ട് ബ്രാന്‍ഡിന്റെ സ്ഥാപകരിലൊരാളായിരുന്നു റോഹന്‍.  കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം പ്രചാരമുള്ള ബ്രാന്‍ഡാണ് എപ്പിഗാമിയ യോഗര്‍ട്ട്. തനതായ രുചിയും, മികച്ച ഗുണനിലവാരവും എപ്പിഗാമിയെ ജനപ്രിയ ബ്രാന്‍ഡാക്കി. ഫ്രഞ്ച് ഡയറി കമ്പനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്പനിയില്‍ നിക്ഷേപകരാണ്.  

രോഹന്‍ തന്റെ സംരംഭകത്വ യാത്ര ആരംക്കുന്നത് ഡ്രംസ് ഫുഡ് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനായാണ്. 2013-ല്‍ ഗണേഷ് കൃഷ്ണമൂര്‍ത്തി, രാഹുല്‍ ജെയിന്‍, ഉദയ് താക്കര്‍ എന്നിവരുമായി ചേര്‍ന്നാണ് റോഹന്‍ മിര്‍ചന്ദാനി ഡ്രംസ് ഫുഡ് ഇന്റര്‍നാഷണല്‍ ആരംഭിക്കുന്നത്. 2015-ലാണ് രോഹനും സംഘവും ചേര്‍ന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. 

15 ലക്ഷം രൂപ മുതല്‍മുടക്കിലായിരുന്നു ഡ്രംസ് ഫുഡ് ഇന്റര്‍നാഷണല്‍ ആരംഭിച്ചത്. മുംബൈയിലെ ഡെസേര്‍ട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം. ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. 2023 ഡിസംബറില്‍ റോഹന്‍ മിര്‍ചന്ദാനി എപ്പിഗാമിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി മാറിയിരുന്നു.  

1982-ല്‍ അമേരിക്കയിലാണ് റോഹന്‍ മിര്‍ചന്ദാനിയുടെ ജനനം. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളിലുമായിരുന്നു ബിരുദപഠനമെങ്കിലും രോഹന്‍ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

#RohanMirchandani #Epigamia #foodindustry #startup #India #obituary #RIP #food #yogurt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia