Student Died | എറണാകുളത്ത് 4-ാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
Oct 27, 2022, 16:37 IST
എറണാകുളം: (www.kvartha.com) കോതമംഗലത്ത് സ്കൂള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ആറാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പി കെ അജയന്റെ മകന് അഭിജിത്ത് (10) ആണ് മരിച്ചത്. പൈമറ്റം ഗവണ്മെന്റ് യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം കനത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കുഴഞ്ഞുവീണ കുട്ടി മരണപ്പെടുകയായിരുന്നു. മാതാവ്: നെല്ലിക്കുഴി സ്വദേശിനി ശ്രീകല. സഹോദരന്: അഭിനവ് (വിദ്യാര്‍ഥി). മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വീട്ടുവളപ്പില്‍ നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.