Student Died | എറണാകുളത്ത് 4-ാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

 



എറണാകുളം: (www.kvartha.com) കോതമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ആറാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പി കെ അജയന്റെ മകന്‍ അഭിജിത്ത് (10) ആണ് മരിച്ചത്. പൈമറ്റം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

Student Died | എറണാകുളത്ത് 4-ാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു


സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം കനത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കുഴഞ്ഞുവീണ കുട്ടി മരണപ്പെടുകയായിരുന്നു. മാതാവ്: നെല്ലിക്കുഴി സ്വദേശിനി ശ്രീകല. സഹോദരന്‍: അഭിനവ് (വിദ്യാര്‍ഥി). മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.

Keywords:  News,Kerala,State,Ernakulam,Local-News,Student,died,Death,Obituary,Funeral,Dead Body, Ernakulam: Fourth class student collapsed and died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia