സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി; 600ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി
Aug 27, 2012, 11:00 IST
ബെയ്റൂട്ട്: സിറിയന്‍ നഗരമായ ഡമാസ്ക്കസില്‍ വീണ്ടും കൂട്ടക്കുരുതി. പലനിറങ്ങളിലുള്ള ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞ നിലയില്‍ അറുനൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചോരയില്‍ കുളിച്ച നിലയിലുള്ള മൃതദേഹങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ഉള്‍പ്പെടും. ഒരു ചെറിയ ബ്ലാങ്കറ്റിനുള്ളില്‍ പൊതിഞ്ഞ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും ഇതോടൊപ്പം കണ്ടെത്തി.
ഡമാസ്ക്കസില്‍ ബശാര്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള യുദ്ധം രൂക്ഷമായതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുമുന്‍പ് ഡമാസ്ക്കസിലെ ദരയക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടവരുടേതാകാം മൃതദേഹങ്ങള്‍ എന്ന അനുമാനത്തിലാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍. പ്രക്ഷോഭകരുടെ കൈവശമായിരുന്ന ദരയും പരിസര പ്രദേശങ്ങളും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മൃതദേഹങ്ങളുടെ എണ്ണത്തില്‍ ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ 300 മുതല്‍ 600 വരെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് കണക്ക്. ഞായറാഴ്ച ഡമാസ്ക്കസിലെ ഒരു പള്ളിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

SUMMERY: Beirut: Row upon row of bloodied bodies wrapped in colorful blankets laid out on a mosque floor in a Damascus suburb. Long narrow graves tightly packed with dozens of victims. Nestled among them, two babies were wrapped in a single blood-soaked blanket, a yellow pacifier dangling beside them from a palm frond.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.