ബിന്‍ലാദന്‍ അനുയായി മിസൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 


ബിന്‍ലാദന്‍ അനുയായി മിസൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സന്നാ: അമേരിക്കന്‍ ചാര സംഘടനയായ എഫ്ബിഐ തിരയുന്ന അല്‍ ഖായിദ നേതാവ് യെമനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. 2000 ല്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ ബോംബിട്ട് തകര്‍ത്ത് പതിനേഴ് നാവികരെ വധിച്ച സംഘതലവനായിരുന്ന ഫഹദ് അല്‍ ഖ്വാസോയാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ പൈലറ്റില്ലാ വിമാനം ഡ്രോണ്‍ നടത്തിയ മിന്നലാക്രമണത്തിലൂടെയാണ് കൃത്യം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരു അല്‍ ഖായിദ നേതാവിനൊപ്പം സ്വന്തം വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്ന് യെമന്‍ സൈനീക വൃത്തങ്ങള്‍ അറിയിച്ചു. എഫ്ബിഐയുടെ കരിമ്പട്ടികയില്‍ ഉണ്ടായിരുന്ന മുപ്പത്തിയേഴുകാരനായ ഫഹദ് അല്‍ ഖ്വാസോയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു മില്യന്‍ അമേരിക്കന്‍ ഡോളറായിരുന്നു ഇനാം പ്രഖ്യാപിച്ചിരുന്നത്.മരണവാര്‍ത്ത അല്‍ ഖായിദ സ്ഥിരീകരിച്ചു.


Keywords: Fahd al quso, Al qaeda, Yemen, World, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia