Obituary | മനുഷ്യാവകാശ പ്രവർത്തകൻ കെ സി സലീമിന് നാടിൻ്റെ യാത്രാമൊഴി

 
Human Rights Activist KC Salim
Human Rights Activist KC Salim

Image Credit: Arranged

● കണ്ണൂരിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
● ഒറ്റയാൾ പ്രതിഷേധങ്ങളിലൂടെ ശ്രദ്ധ നേടി
● സുപ്രീം ലോറി ട്രാൻസ്‌പോർട്ട് ഉടമയായിരുന്നു

കണ്ണൂർ: (KVARTHA) വളപട്ടണത്തെ പ്രമുഖ മനുഷ്യാവകാശ, സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ കെ സി സലീമിന് (54) നാടിൻ്റെ യാത്രാമൊഴി. മന്ന ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കി.

വളപട്ടണത്തിന്റെ വിവിധ പ്രശ്നങ്ങൾ കെ സി ഓൺലൈൻ എന്ന സംഘടനയിലൂടെ ലോകത്തെ അറിയിച്ചു പരിഹാരം കാണാൻ ശ്രമിച്ച മനുഷ്യാവകാശ പ്രവർത്തകനായിരുന്നു സലീം. ഒറ്റയാൾ സമരത്തിലൂടെ ജനശ്രദ്ധ നേടിയ സലിം നിരവധി പ്രശ്നങ്ങൾക്കാണ് പരിഹാരം കണ്ടെത്തിയത്.

സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമ കൂടിയായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ തങ്ങിയ ഇദ്ദേഹത്തെ വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

#KCSalim #HumanRights #Obituary #Kerala #SocialActivist #Valapattanam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia