Tragedy | 'ചുമയുടെ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു'; ഗുരുതരാവസ്ഥയിലായ കര്‍ഷകന് ദാരുണാന്ത്യം

 
Farmer Death: Farmer dies after mistaking pesticide for cough syrup in Tumakuru
Farmer Death: Farmer dies after mistaking pesticide for cough syrup in Tumakuru

Representational Image Generated by Meta AI

● തുമക്കൂരിലെ ഹുലിയാര്‍ ഹോബ്ലിയിലാണ് സംഭവം.
● പകുതി ഉറക്കത്തില്‍ കീടനാശിനി മനസ്സിലായില്ല.
● കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരു: (KVARTHA) വിളകളില്‍ പ്രയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന കീടനാശിനി ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ കര്‍ഷകന് ദാരുണാന്ത്യം. തുമക്കൂരിലാണ് സംഭവം. ഹുലിയാര്‍ ഹോബ്ലിയിലെ തമ്മഡിഹള്ളിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ ചോതനാര്‍ നിങ്കപ്പ (65) ആണ് മരിച്ചത്.

ചുമയുടെ കഫ് സിറപ്പാണെന്ന് തെറ്റിദ്ധരിച്ച് കര്‍ഷകന്‍ അബദ്ധത്തില്‍ കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പകുതി ഉറക്കത്തിലായിരുന്ന നിങ്കപ്പയ്ക്ക് ചുമ അനുഭവപ്പെട്ടതായും കഫ് സിറപ്പാണെന്ന് കരുതി വിളകള്‍ക്ക് സ്പ്രേ ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കീടനാശിനി അബദ്ധത്തില്‍ കഴിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് കഴിച്ച് കഴിഞ്ഞത് മരുന്ന് അല്ലെന്നും കീടനാശിനി ആണെന്നും മനസ്സിലായത്. ഇതോടെ ഇയാള്‍ വിവരം വീട്ടിലുള്ളവരെ അറിയിച്ചതായും കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. 

#farmerdeath #pesticidepoisoning #Karnataka #accident #tragedy #agriculture #safety #health #farmer #pesticide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia