Tragedy | തലക്കാവേരി പുഴയിൽ കാണാതായ ഇഞ്ചി കർഷകൻ്റെ മൃതദേഹം കണ്ടെത്തി
Sep 28, 2024, 15:30 IST
Photo: Arranged
● ബത്തേരി സ്വദേശിയായ അഖിലാണ് മരിച്ചത്.
● വെള്ളിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.
● സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു സംഭവം.
മാനന്തവാടി: (KVARTHA) പുഴയിൽ കാണാതായ ഇഞ്ചി കർഷകൻ്റെ മൃതദേഹം കണ്ടെത്തി. ബത്തേരി കോളേരി സ്വദേശി പിറവികോട്ട് അഖിലാണ് (40) മരിച്ചത്. തലക്കാവേരി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങവെ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
വെളിച്ചക്കുറവ് ഉള്ളതിനാൽ തിരച്ചിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ അഖിൽ അകപ്പെട്ടുപോയ പുഴയുടെ പരിസരത്ത് നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൽപ്പറ്റ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന
പ്രദേശത്തെ ഇഞ്ചി കർഷകനായിരുന്നു. അഖിൽ.
#KeralaNews #Accident #Farmer #Drowning #Thalakaveri #RIP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.