കാടുങ്ങല്ലൂര്‍: പിതാവിനെയും മകളേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് സ്വദേശി കറുപ്പംവീട്ടില്‍ ഷാജഹാന്‍ (46), മകള്‍ സബീന (7) എന്നിവരാണ് മരിച്ചത്. പിതാവിനെ കടപ്പുറത്തും മകളെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാജഹാന്റെ മൃതദേഹം വഞ്ചിപ്പുര കടപ്പുറത്താണ് കണ്ടത്. ബൈക്കില്‍ ഇവിടെയെത്തി വിഷം കഴിച്ച് ജീവന്‍ ഒടുക്കുകയായിരുന്നുവെന്നു കരുതുന്നു. മത്സ്യത്തൊഴിലാളികളാണ് കടപ്പുറത്ത് അജ്ഞാതനെ അത്യാസന്ന നിലയില്‍ കണ്ടെത്തിയത്. ഇവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷാജഹാനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നുണ്ടായ അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഇതേത്തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഏഴു വയസുകാരി സബീനയെ വീടിനകത്ത് അവശനിലയില്‍ കണ്ടത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തിനു ചുറ്റും ചുവന്ന പാടുണ്ട്. ഷാജഹാന്റെ ഭാര്യ ഒരു വര്‍ഷം മുന്‍പ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയിരുന്നു.
Keywords: Father, Daughter, Dead, Kadugallur, Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.