അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന പിതാവ് വാഹനാപകടത്തില്‍ മരിച്ചു; മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള മരണത്തില്‍ നടുങ്ങി കുടുംബം
Dec 25, 2021, 11:10 IST
കോട്ടയം: (www.kvartha.com 25.12.2021) അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കൂത്താട്ടുകുളം ശ്രീനിലയത്തില്‍ എം കെ മുരളീധരനാണ് (61) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കോട്ടയം കുര്യന്‍ ഉതുപ്പ് റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായ മകള്‍ ലക്ഷ്മിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മുരളീധരന്‍.
ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ജനുവരി 23നു മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ മരണം.
കൂത്താട്ടുകുളത്ത് അയണ്‍ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. കൂത്താട്ടുകുളം മര്‍ചെന്റ്‌സ് അസോസിയേഷന്‍ സെക്രടെറിയും എന്‍എസ്എസ് കരയോഗം മുന്‍ സെക്രടെറിയുമാണ്. കൂത്താട്ടുകുളം ഭവന നിര്‍മാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.
ഭാര്യ കെ കെ ശ്രീലതയുമൊത്ത് മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോടെലില്‍ നിന്നു ഭക്ഷണം കഴിച്ചു. പിന്നീട് ഭാര്യയെയും മകളെയും റോഡരികില്‍ നിര്‍ത്തി കുര്യന്‍ ഉതുപ്പ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ജനുവരി 23നു മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ മരണം.
കൂത്താട്ടുകുളത്ത് അയണ്‍ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. കൂത്താട്ടുകുളം മര്‍ചെന്റ്‌സ് അസോസിയേഷന്‍ സെക്രടെറിയും എന്‍എസ്എസ് കരയോഗം മുന്‍ സെക്രടെറിയുമാണ്. കൂത്താട്ടുകുളം ഭവന നിര്‍മാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.
Keywords: Father died in Bus accident, Kottayam, Daughter, Accidental Death, Hospital, Treatment, Dead Body, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.