Obituary | ചെമ്പിലെ ഫാത്വിമ ഇസ്മാഈൽ നിര്യാതയായി; വിടവാങ്ങിയത് മമ്മൂട്ടിയെന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച മാതാവ്

 


കൊച്ചി: (www.kvartha.com) ചെമ്പ് പാണപറമ്പിലെ ഫാത്വിമ ഇസ്മാഈൽ (93) നിര്യാതയായി. പരേതനായ പാണപറമ്പില്‍ ഇസ്മാഈലിന്റെ ഭാര്യയാണ്. മമ്മൂട്ടിയെന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച മാതാവാണ് വിടവാങ്ങിയത്. വാർധക്യ സഹചമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

Obituary | ചെമ്പിലെ ഫാത്വിമ ഇസ്മാഈൽ നിര്യാതയായി; വിടവാങ്ങിയത് മമ്മൂട്ടിയെന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച മാതാവ്

മറ്റൊരു മകനായ ഇബ്രാഹിം കുട്ടിയും നടനാണ്. നടന്മാരായ ദുൽഖർ സൽമാൻ, അശ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവരുടെ മുത്തശ്ശിയെന്ന നിലയിലും പ്രശസ്തയാണ് ഫാത്വിമ ഇസ്മാഈൽ.

മറ്റുമക്കൾ: സകരിയ, അമീന, സൗദ, ശഫീന. മരുമക്കള്‍: കരീം തലയോലപ്പറമ്പ്, ശാഹിദ് കളമശേരി, സുല്‍ഫത്, ശമീന, സലീന, പരേതനായ സലീം കാഞ്ഞിരപ്പള്ളി. ഖബറടക്കം വൈകീട്ട് നാല് മണിയോടെ ചെമ്പ് മുസ്ലിം ജമാഅത് പള്ളി ഖബർസ്ഥാനിൽ.

Keywords: Kochi-News, Kerala, Kerala-News, News, Obituary, Obituary-News, Mammootty, Cinema,  Fathima Ismail of Chemb passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia