പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയില്‍

 


പൂനെ: (www.kvartha.com 30.01.2017) പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയില്‍ രാജുവിന്റെ മകളും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ കെ. രസീല രാജുവാണ് (25) മരിച്ചത്. പൂനെയിലെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്കിലെ ഉദ്യോഗസ്ഥയാണ് രസീല.

 പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയില്‍


 പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയില്‍

ഒമ്പതാം നിലയിലെ ഓഫീസിലെ കംപ്യൂട്ടര്‍ കേബിള്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും അസം സ്വദേശിയുമായ ബാബെന്‍ സൈക്യയെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. എന്നാല്‍ എട്ടു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. അവധി ആയിരുന്നിട്ടും ജോലികള്‍ തീര്‍ക്കാനുള്ളതിനാലാണ് രസീല ഓഫീസിലെത്തിയത്. ബംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. പിന്നീട് മാനേജര്‍ യുവതിയെ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സുരക്ഷാ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി രസീലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.

അതേസമയം, പോലീസ് തക്കസമയത്തുതന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ പ്രതിയെ വൈകാതെ തന്നെ കണ്ടെത്താനായി. നാട്ടിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ബാബെനെ പോലീസ് പിടികൂടിയത്. കൊലപാതകം നടന്ന സമയത്ത് ബാബെന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാള്‍ ഓഫീസിനുള്ളില്‍ കടന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലയ്ക്കുള്ള കാരണം വ്യക്തമല്ല.

കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ആണ് രസീലയുടെ പിതാവ് രാജു. മരണ വിവരമറിഞ്ഞ് രാജുവും ബന്ധുവും പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്. രസീലക്ക് ഒരു സഹോദരനുണ്ട്.

രസീലയുടെ മരണത്തില്‍ ഇന്‍ഫോസിസ് അനുശോചിച്ചു. രസീലയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കേസ് അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്നും അധികൃതര്‍ ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Also Read:

ബോട്ടില്‍ നിന്നും പുഴയില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Keywords: Female Infosys employee found dead inside Hinjewadi office, Pune, Dead Body, Police, Custody, Phone call, hospital, Obituary, News, Crime, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia