ലൈംഗിക പീഡനം: സിനിമാ നിര്‍മ്മാതാവിനെ ദമ്പതികള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു
Jun 21, 2012, 11:07 IST
ന്യൂഡല്‍ഹി : യുവതിയും ഭര്‍ത്താവും ചേര്‍ന്ന് സിനിമാ നിര്‍മ്മാതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ തലയും ഉടലും വേര്‍പ്പെടുത്തി പ്ലാസ്റ്റിക് ബാഗില്‍ വീട്ടുമുറിയില്‍ തള്ളി. ജൂണ്‍ ആറിനും ഏഴിനുമിടയ്ക്കാണ് ന്യൂഡല്‍ഹി നജാഫ്ഗര്‍ ഏരിയയില്‍ സംഭവം നടന്നത്. സഞ്ജയ് രോഹിലയാണ് ദമ്പതികളുടെ കൊലക്കത്തിക്കിരയായത്. സംഭവത്തെ തുടര്‍ന്ന് ഷമാഖാലിദ്, ഭര്‍ത്താവ് മുഹമ്മദ് ഖാലിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് സഹായിച്ച ദിനേശ്, ജിത്തു എന്നിവര്‍ ഒളിവിലാണ്.
ഷമാഖാലിദും വധിക്കപ്പെട്ട സഞ്ജയ് രോഹിലയും ബിസിനസ് പാര്‍ട്ണര്‍മാരാണ്. ഷമാഖാലിദിനെ നിരന്തരം ശല്യപ്പെടുത്തിയതിലും ലൈംഗികമായി പീഡിപ്പിച്ചതിലുമുള്ള പ്രതികാരമാണ് സഞ്ജയ് രോഹിലയെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചത്. രോഹിലയെ തങ്ങളുടെ വാടകവീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ദമ്പതികളും സഹായികളും ചേര്‍ന്ന് കൊല നടത്തിയത്.
കൊലയ്ക്ക് ശേഷം രോഹിലയുടെ തല വേര്‍പ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കുകയും ശരീരഭാഗങ്ങള്‍ മുറിയില്‍ തള്ളുകയുമായിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെ അയല്‍വാസികള്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് വീട് കുത്തിത്തുറന്ന് പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ തലയും വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ റൂമില്‍ അങ്ങിങ്ങായും കണ്ടത്.
അഡീഷണല്‍ പോലീസ് കമ്മീഷണല്‍ അനില്‍കുമാര്‍ ഹോജയാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ചോദ്യം ചെയ്യലില്‍ തന്റെ ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയും വഴിവിട്ട കാര്യങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നെന്ന് മുഹമ്മദ് ഖാലിദ് പോലീസിനോട് പറഞ്ഞു. ഇയാളെ കൊണ്ട് പൊറുതിമുട്ടിയതുമൂലമാണ് കടുംകൈക്ക് നിര്‍ബന്ധിതരായതെന്നും മുഹമ്മദ് ഖാലിദ് പോലീസില്‍ സമ്മതിച്ചു.

Keywords: New Delhi, Murder, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.