Jaison | നിര്‍മാതാവ് ജയ്സന് ജോസഫിനെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയില്‍
Dec 5, 2022, 19:10 IST
കൊച്ചി: (www.kvartha.com) സിനിമാ നിര്‍മാതാവ് ജയ്സന് ജോസഫിനെ (ജയ്സന് എളങ്കുളം, 44) ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പള്ളി നഗര്‍ സൗത് യുവജന സമാജം റോഡില്‍ ജയിന് വുഡ് ഫോര്‍ഡ് അപാര്‍ട്മെന്റ്, 5 ഡിയില്‍ കിടപ്പുമുറിയില്‍ തറയില്‍ മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
രണ്ടുദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ജെയ്സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്ളാറ്റ് സെക്രടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നപ്പോഴാണ് അകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ശൃംഗാരവേലന്, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമുനാ പ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗത്വമുള്ളയാളാണ്. ആര്‍ജെ ക്രിയേഷന്‍സ് എന്ന ഫിലിം പ്രൊഡ്യൂസര്‍ ഉടമയാണ്. ഭാര്യ റുബീന, മകള്‍ പുണ്യ. ഇരുവരും വിദേശത്താണ്.
Keywords: Film producer Jaison Elamkulam passes away, Kochi, News, Dead Body, Cinema, Hospital, Obituary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.