ഋത്വിക് ഘട്ടകിന്റെ പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചു; കൊലപാതകമെന്ന് സംശയം

 


ഋത്വിക് ഘട്ടകിന്റെ പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചു; കൊലപാതകമെന്ന് സംശയം
കൊൽക്കത്ത: ഇതിഹാസ ചലച്ചിത്ര സംവിധായകൻ ഋത്വിക് ഘട്ടകിന്റെ പേരക്കുട്ടി അതിഥി ഘട്ടക് (19) വാഹനാപകടത്തിൽ മരിച്ചു. എന്നാൽ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് അതിഥിയുടെ മാതാവ് സംഗീത ടിൽജല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സുഹൃത്തുക്കളായ ഗ്യാഞ്ജിത് പട്ടാർ, അലീഷ, തനിയ എന്നിവരുമൊത്ത് കാറിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ഖയഡയിലെ ഗോൽബാറ്റിയിൽ വച്ച് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഗ്യാഞ്ജിത്ത് വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സംസാരിക്കുകയും ഇതിനിടയിൽ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.

വൈകിട്ട് ആറ് മണിയോടെ അതിഥിക്ക് ഗ്യാഞ്ജിത്തിന്റെ ഫോൺകോൾ വരികയും ലേക്ക് ഗാർഡനു സമീപമുള്ള കോഫീഷോപ്പിൽ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് അതിഥി ആരോടും പറയാതെ പുറത്തുപോവുകയായിരുന്നുവെന്ന് അതിഥിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

പോലീസിന്റെ അഭിപ്രായത്തിൽ അപകടത്തില്പെട്ട വാഹനത്തിൽ നിന്നും ആദ്യം പുറത്തുകടന്നത് ഗ്യാഞ്ജിത്ത് ആണ്. തുടർന്ന് അലീഷയേയും തനിയയേയും ഗ്യാഞ്ജിത് രക്ഷപ്പെടുത്തി. പിന്നീട് മൂവരും ചേർന്ന് പരിക്കേറ്റ അതിഥിയെ പുറത്തെടുക്കുകയും റൂബി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ഗ്യാഞ്ജിത്ത് അതിഥിയുടെ മാതാവിനെ അപകടവിവരം ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ സംഗീത ആശുപത്രിയിലെത്തിയപ്പോഴേക്കും മൂവരും സ്ഥലം വിട്ടിരുന്നു.

ആരോടും പറയാതെ പുറത്തുപോകുന്നവളല്ല അതിഥി. ഒരു പക്ഷേ അവൾ മദ്യപിച്ചിരുന്നിരിക്കാം. എന്നാൽ സംഭവദിവസം എന്താണ് സംഭവിച്ചതെന്നോ ആരെയൊക്കെയാണ് അവൾ കണ്ടതെന്നോ അറിയില്ലെന്ന് അമ്മ സംഗീത പറയുന്നു. ഡിസംബർ ഒന്നുമുതൽ കസബയിലുള്ള ഗ്യാഞ്ജിത്തിന്റെ വസതി അടഞ്ഞുകിടക്കുകയാണ് സംഭവശേഷം ഗ്യാഞ്ജിത്ത് അപ്രത്യക്ഷനാണെന്നും പോലീസ് അറിയിച്ചു.

SUMMERY: Kolkata: Aditi Ghatak, 19-year-old grand daughter of legendary filmmaker Ritwik Ghatak succumbed to her injury on Sunday afternoon following a car accident on November 30. But her family is in complete denial of her death due to accident and suspects foul play. Her mother Sanghita lodged a complaint with the Tiljala police station alleging that her daughter was murdered.

Keywords: National, Obituary, Kolkata, Accident, Accidental Death, Ritwik Ghatak, Aditi Ghatak, Murder, Allegation, Gyanjith Pattar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia