വഡോദരയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് 5 മരണം: 25 പേര് കുടുങ്ങി
Aug 28, 2013, 13:00 IST
വഡോദര(ഗുജറാത്ത്): വഡോദരയില്‍ രണ്ട് ബഹുനിലകെട്ടിടങ്ങള് തകര്‍ന്നുവീണ് 5 പേര് മരിച്ചു. 25ലേറെ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്. പരിക്കേറ്റ രണ്ട് പേരെ സയാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് അഗ്നിശമന സേന വിഭാഗങ്ങള്‍, പോലീസ്, തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അറ്റലദര പ്രദേശത്ത് സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 13 മുതല്‍ 14 വരെ തൊഴിലാളി കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
വഡോദര മുനിസിപ്പല്‍ കമ്മീഷണര്‍ മനീഷ് ഭരദ്വാജ്, സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മ, സിറ്റി മേയര്‍ ഭരത് ഷാ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
SUMMARY: Vadodara, Gujarat: Local rescuers found five bodies and sent two injured persons to Sayaji Hospital this morning, with 25 to 30 persons feared trapped inside the rubble, as two multi-storeyed buildings collapsed in Vadodara today.
Keywords: National news, Obituary, Vadodara, Gujarat, Local rescuers, Five bodies, Two injured persons, Sayaji Hospital, 25 to 30 persons, Feared, Trapped, Rubble,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.