ഹൈദരാബാദിൽ ഷൂട്ടിംഗിനിടയിൽ തീപിടിച്ച് ആറ് പേർ വെന്തുമരിച്ചു

 


ഹൈദരാബാദിൽ ഷൂട്ടിംഗിനിടയിൽ തീപിടിച്ച് ആറ് പേർ വെന്തുമരിച്ചു
ഹൈദരാബാദ്: ഷൂട്ടിംഗിനിടയിൽ ഷെഡിൽ നിന്നും തീപടർന്ന് ആറ് പേർ വെന്തുമരിച്ചു. രണ്ട് സ്ത്രീകളും ഏഴുമാസം പ്രായമായ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. മൂന്ന് പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രംഗറെഡി ജില്ലയിലെ പോപ്പലാഗുഡയിലെ ശ്രീരാമനഗറിലെ അപാർട്ട്മെന്റിലേയ്ക്കാണ് തീപടർന്നത്. നാലുനിലകളിൽ പടർന്ന തീ രണ്ട് മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് നിയന്ത്രണവിധേയമായത്. സംസ്ഥാന ആഭ്യന്തരമന്ത്രി പി സബിത ഇന്ദ്ര റെഡി അപകടസ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം.

SUMMERY: Hyderabad: Five people were killed after a massive fire that broke out in sheds during film shooting spread to a nearby residential building at Poppalaguda on the city outskirts Sunday night, police said.

Keywords: National, Massive fire, Shooting, Apartment, Hyderabad, Obituary, Pappalaguda, Sriramnagar, Women, Baby,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia