Death | ചേര്‍ത്തലയില്‍ മുന്‍ സിപിഎം നേതാവിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: (KVARTHA) ചേര്‍ത്തലയിലെ സി.പി.എം മുന്‍നേതാവിനെ വീടിന് സമീപം മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബുവാണ് മരിച്ചത്. തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തില്‍ ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: വി.രതി. മക്കള്‍: അനില. എസ്. ബാബു (നഴ്സ് ലേക്ക്ഷോര്‍ ആശുപത്രി), അജില എസ്. ബാബു (അസിസ്റ്റന്റ് പ്രൊഫ.അമൃത എന്‍ജിനീയറിങ് കോളേജ് വള്ളിക്കാവ്). മരുമക്കള്‍: സരിണ്‍. സി. പി. (ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍), ജിനീത് വിജയന്‍ (മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒമാന്‍). സംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍ നടക്കും.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#KeralaNews #CPM #RIP #LocalNews #Cherthala