ന്യൂയോര്‍ക്ക്: (www.kvartha.com 26.11.2016) ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസായിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു.
1926 ഓഗസ്റ്റ് 13ന് ജനിച്ചു. 1959 ല്‍ ഫുള്‍ ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചുകൊണ്ട് ഫിദല്‍ അധികാരത്തിലെത്തി. കഴിഞ്ഞ കുറേനാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ ക്ഷീണിതനായിരുന്നു.
ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവത്തിനുശേഷം 1959ല്‍ അധികാരത്തിലെത്തിയ ഫിദല്‍ കാസ്‌ട്രോ രോഗബാധിതനായതിനെത്തുടര്‍ന്നു എട്ടു വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് അധികാരമൊഴിഞ്ഞത്.
ലോകത്ത് ഭരണകാലാവധിയില്‍ ഒന്നാംസ്ഥാനം ഇപ്പോഴും ഫിദല്‍ കാസ്‌ട്രോയ്ക്കാണ്. 1959 ഫെബ്രുവരി 16 മുതല്‍ 2008 ഫെബ്രുവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്‌ട്രോ രാഷ്ട്രത്തലവനായിരുന്നത്. ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ തുരത്തി ഭരണമേറ്റെടുത്ത കാസ്‌ട്രോ 49 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു.
ക്യൂബന്‍ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങള്‍ ലയിച്ച് 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി. 2008ല്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു ഫിദല്‍ പടിയിറങ്ങി പകരം സഹോദരന്‍ റൗള്‍ അധികാരമേറ്റിരുന്നു. അപ്പോഴും പാര്‍ട്ടിയുടെ തലപ്പത്തു ഫിദല്‍ തന്നെയായിരുന്നു.

Keywords: Fidel Castro, Former Cuban President, Dies, Obituary, World News, Former Cuban President Fidel Castro dies aged 90
SUMMARY: The Communist ex-president had been in poor health for many years and had not made many public appearances. He was president of the Caribbean island for more than 30 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.