കെ. കസ്തൂരിരംഗൻ ഓർമ്മയായി; ഐഎസ്ആർഒയുടെ വളർച്ചയിലെ പ്രധാന പങ്ക്

 
Former ISRO chairman K Kasturirangan passes away in Bengaluru
Former ISRO chairman K Kasturirangan passes away in Bengaluru

Photo Credit: X/PIB in Karnataka

● പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ അധ്യക്ഷനായിരുന്നു.
● ഒമ്പത് വർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു.
● രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
● ആര്യഭട്ട, ഭാസ്കര ഉപഗ്രഹങ്ങളുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു.
● ഇൻസാറ്റ്, പിഎസ്എൽവി, ജിഎസ്എൽവി സാറ്റലൈറ്റുകളുടെ വികസനത്തിന് നേതൃത്വം നൽകി.

ബെംഗ്ളൂറു: (KVARTHA) മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലിരിക്കെ ബെംഗ്ളൂറിലെ വസതിയില്‍ ആയിരുന്നു വിയോഗം.

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനായിരുന്നു കസ്തൂരിരംഗന്‍. 1994 മുതല്‍ 2003 വരെ ഒന്‍പത് വര്‍ഷം ഇസ്രോ(ഐഎസ്ആര്‍ഒ)യുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. 

രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പദ്മവിഭൂഷന്‍ (2000) എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച ശാസ്ത്രജ്ഞനാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ കമ്മീഷന്‍ അംഗവും കൂടിയായിരുന്നു. 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലറും കര്‍ണാടക വിജ്ഞാന കമ്മീഷന്‍ അംഗവുമായിരുന്നു. ബെംഗ്ളൂറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

1940 ല്‍ എറണാകുളത്താണ് ഡോ. കസ്തൂരിരംഗന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും കേരളത്തില്‍ വന്ന് താമസിച്ച തമിഴ്‌നാട് സ്വദേശികളാണ്. ഇന്‍സാറ്റ്, പിഎസ്എല്‍വി, ജിഎസ്എല്‍വി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

ഡോ. കെ. കസ്തൂരിരംഗൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഈ വാർത്ത ഷെയർ ചെയ്യുക

Former ISRO Chairman and Padma Vibhushan awardee Dr. K. Kasturirangan passed away at the age of 84. He died at his residence in Bengaluru due to age-related illnesses. He served as ISRO chairman for nine years and was also a Rajya Sabha MP and headed the committee to study the Gadgil report on Western Ghats conservation.

#KKasturirangan, #ISRO, #Obituary, #IndiaScience, #PadmaVibhushan, #WesternGhat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia