ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പ(78) അന്തരിച്ചു. വൃക്കരോഗത്തിനും പ്രമേഹരോഗത്തിനും ചികിത്സയിലായിരുന്ന ബംഗാരപ്പ തിങ്കളാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അന്തരിച്ചത്.
1990 ലാണ് ബംഗാരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. 1996,1999,2004, 2005 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ എംപിയായിരിക്കെ ബിജെപിയില്‍ നിന്നും രാജിവെച്ചു. സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് വീണ്ടും ലോക്സഭയിലെത്തി. 2009 ല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.എസ് രാഘവേന്ദ്രയോട് പരാജയപ്പെട്ടു.
Keywords: S.Bangarappa, Obituary, Karnataka, Bangalore, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.