ന്യൂഡല്‍ഹി: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയസ്തംഭനം മൂലമയിരുന്നു മരണം. വെള്ളിയാഴ്ച 9:50ഓടെയായിരുന്നു അന്ത്യം. തന്റെ 84മ് പിറന്നാള്‍ ദിനത്തിലാണ് ബ്രിജേഷ് മിശ്ര അന്തരിച്ചത്.
നെഞ്ച് വേദന അനുഭവപ്പെട്ട ബ്രിജേഷ് മിശ്രയെ സൗത്ത് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദീര്‍ഘനാളുകളായി ഹൃദയസംബന്ധിയായ അസുഖത്തിന് ചികില്‍സയിലായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം വാജ്‌പേയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999ല് നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തു. 2004ലെ എന്‍.ഡി.എ ക്യാബിനറ്റിന്റെ വീഴ്ചയോടെ അടല്‍ബിഹാരി വാജ്‌പേയ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍ വാങ്ങുകയും ബ്രിജേഷ് മിശ്ര പാര്‍ട്ടിയില്‍ നിന്നും അകലം പാലിക്കുകയും ചെയ്തു.
ശേഷം ബിജെപിയുടെ വിദേശകാര്യ നയങ്ങളുടെ കടുത്ത വിമര്‍ശകനായി മാറിയ അദ്ദേഹം 2008ല് അമേരിക്കയുമായി നടത്തിയ അണുവായുധ ഉടമ്പടിയില്‍ ബിജെപി എടുത്തനിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
SUMMERY: New Delhi: Brajesh Mishra, India's first National Security Advisor, died in the national capital on Friday night due to a heart ailment. Mr Mishra, who would have turned 84 today, was declared brought dead at the Fortis hospital in Vasant Kunj in south Delhi, at around 9:50 pm, hospital sources said.
Keywords: National, Obituary, Brajesh Mishra, National Security Advisor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.