എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു
Jul 19, 2022, 12:41 IST
പത്തനംതിട്ട: (www.kvartha.com) എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ (91) അന്തരിച്ചു. 2012 മുതല്‍ തുടര്‍ച്ചയായി 4 തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സില്‍ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതോടെ തിങ്കളാഴ്ച വൈകിട്ട് ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയില്‍ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ദീര്‍ഘകാലം എന്‍എസ്എസ് പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്‌കാരം ബുധനാഴ്ച പത്തനംതിട്ടയില്‍.
ഭാര്യ: കെ.രമാഭായി.
മക്കള്‍: നിര്‍മല, മായ.
മരുമക്കള്‍: ശിവശങ്കരന്‍ നായര്‍ (തിരുവല്ല), ജസ്റ്റിസ് കെ ഹരിപാല്‍ (കേരള ഹൈകോടതി).
സഹോദരങ്ങള്‍: ഡോ. പി എന്‍ രാജു (ചെന്നൈ), പി എന്‍ രവീന്ദ്രനാഥ് (റിട. എഇഒ), എന്‍ ശാരദാമ്മ.
Keywords: Former NSS President Adv. PN Narendranathan Nair passed away, Kerala,Pathanamthitta, News, Top-Headlines, Latest-News, Obituary, Dead, Former NSS President.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.