Died | സായാഹ്ന സവാരിക്കിറങ്ങിയ റിട. അധ്യാപകന്‍ ഓടോറിക്ഷ ഇടിച്ച് മരിച്ചു

 


തലശേരി: (www.kvartha.com) സായാഹ്ന സവാരിക്കിറങ്ങിയ റിട. അധ്യാപകന്‍ ഓടോറിക്ഷയിടിച്ച് മരിച്ചു. പന്തക്കല്‍ അരുണിമയിലെ പ്രൊഫ. സി ബാലകൃഷ്ണനാണ് (69) മരിച്ചത്. നാദാപുരം മോകേരി ഗവ. കോളജ് മുന്‍ പ്രിന്‍സിപലാണ്. ഞായറാഴ്ച വൈകുന്നേരം വീടിനടുത്ത് സായാഹ്ന സവാരിക്കിടയില്‍ പള്ളൂര്‍ - പന്തക്കല്‍ റോഡില്‍ അവിട്ടം ബില്‍ഡിങ്ങിന് സമീപമാണ് അപകടം നടന്നത്.
                  
Died | സായാഹ്ന സവാരിക്കിറങ്ങിയ റിട. അധ്യാപകന്‍ ഓടോറിക്ഷ ഇടിച്ച് മരിച്ചു

ഉടന്‍ പള്ളൂര്‍ ഗവ. ആശുപത്രി, തിരുവങ്ങാട് ഇന്ദിരാ ഗാന്ധി ആശുപത്രി, ആസ്റ്റര്‍ മിംസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഹി മുന്‍സിപല്‍ കമീഷണര്‍, പുതുച്ചേരി തഹസില്‍ദാര്‍ എന്നീ തസ്തികകളിലും, കാസര്‍കോട് ഗവ. കോളജ്, വടകര മടപ്പള്ളി ഗവ. കോളജ്, തലശേരി ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ ചരിത്ര അധ്യാപകനായും ചരിത്ര വിഭാഗം തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഒഫ് സ്റ്റഡീസ് ഹിസ്റ്ററി (യുജി) ചെയര്‍മാനായും പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പന്തക്കല്‍ പൊലിസ് കേസെടുത്തു.

ഭാര്യ: പി സുഭാഷിണി (റിട. അധ്യാപിക. ഗവ ഗേള്‍സ് ഹൈസ്‌കൂള്‍ തിരുവങ്ങാട്).
മക്കള്‍: അരുണ്‍ കുമാര്‍ പി (എസ് ബി ഐ, തലശേരി), ഡോ: അമൃത പി (എംഡി വിദ്യാര്‍ഥിനി, മംഗ്‌ളുറു).
മരുമകന്‍: വിഭ (എസ്ബിഐ, മാഹി)

സഹോദരങ്ങള്‍: വിമല (റിട. സീനിയര്‍ സ്റ്റെനോഗ്രാഫര്‍, പുതുച്ചേരി), ഹരിദാസന്‍ സി (റിട. ജൂനിയര്‍ സൂപ്രണ്ട്, സബ് കോടതി കണ്ണൂര്‍), രമണി സി (പ്രധാന അധ്യാപിക, ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, പള്ളിക്കര, കാസര്‍കോട്), ചിത്രലത സി ( പ്രധാന അധ്യാപിക. എടക്കാട് ഒകെ യുപി സ്‌കൂള്‍).

Keywords:  Latest-News, Kerala, Kannur, Thalassery, Obituary, Died, Accident, Accidental Death, Former teacher died after being hit by auto-rickshaw.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia