ടെമ്പോട്രാവലറും റിക്ഷയും കൂട്ടിമുട്ടി 4 പേര്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്

 


മംഗലാപുരം: റിക്ഷയും ടെമ്പോട്രാവലറും കൂട്ടിമുട്ടി കുട്ടിയടക്കം നാല് യാത്രക്കാര്‍ മരിച്ചു. ആറുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച ബെല്‍ത്തങ്ങാടി ലൈലാ പാലത്തിനടുത്താണ് അപകടമുണ്ടായത്. ഹസൈനാര്‍ (40), മുഹമ്മദ് ഇര്‍ഫാന്‍ (രണ്ട്), സൈനബി (30), നാസര്‍ (13) എന്നിവരാണ് മരിച്ചത്. ഹസൈനാറും ഇര്‍ഫാനും അപകടസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

എല്ലാവരും ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നഫീസ (55), സുഹറ (40), മറിയമ്മ (35), ദില്‍ഷാദ് (12), ഡ്രൈവര്‍ ഷരീഫ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെല്ലാം മുണ്ടൂര്‍ സ്വദേശികളാണ്.

ടെമ്പോട്രാവലര്‍ ഡ്രൈവര്‍ ചേതന് നിസാരമായി പരിക്കേറ്റു. കജൂറില്‍ ബന്ധുവീട്ടില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച് ഓട്ടോറിക്ഷയില്‍ തിരിച്ചുവരികയായിരുന്നു അപകടത്തില്‍പെട്ടവര്‍. ടെമ്പോ ട്രാവലര്‍ യാത്രക്കാര്‍ ചിക്കമംഗളൂര്‍ സ്വദേശികളാണ്. ഉഡുപ്പി, കൊല്ലൂര്‍, കട്ടീല്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം ധര്‍മ്മസ്ഥലയിലേക്ക് മടങ്ങുകയായിരുന്നു. ടെമ്പോട്രാവലര്‍ ലൈലാ പാലത്തിന് അടുത്തെത്തിയപ്പോള്‍ എതിര്‍ഭാഗത്തുനിന്നും വന്ന അപ്പേ റിക്ഷ ഒരു ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ടെമ്പോട്രാവലറുമായി കൂട്ടിമുട്ടുകയായിരുന്നു.

ടെമ്പോട്രാവലറിലെ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടത്തെതുടര്‍ന്ന് ഒന്നരമണിക്കൂറോളം ബെല്‍ത്തങ്ങാടി റൂട്ടില്‍ വാഹനഗതാഗതം സ്തംഭിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിത്. പരിക്കേറ്റവര്‍ മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്.
ടെമ്പോട്രാവലറും റിക്ഷയും കൂട്ടിമുട്ടി 4 പേര്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്

Also read:
റിഷാദ് വധം: പ്രതികളെ വെറുതെവിട്ടു
SUMMARY: Four persons including a child were killed and six others sustained injuries in a collision between a mini passenger tempo and an Ape auto rickshaw near Laila bridge here on Sunday October 20.

Keywords:  Mangalore, Obituary, Accident, Injured, Death, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia