കുളത്തൂപ്പുഴ (കൊല്ലം): കൊല്ലത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവറും യാത്രക്കാരും ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. ജീപ്പ് യാത്രക്കാരായ ആറു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. മീന്‍ ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് പുറപ്പെട്ട ലോറിയും തെന്മലയില് നിന്ന് വരികയായിരുന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടം.
ജീപ്പ് ഡ്രൈവര്‍ തെന്മല ഒറ്റക്കല്‍ നാല്പതാം മൈല്‍ ആഞ്ഞിലിവിളയില് ഹനീഫ് റാവുത്തര്‍ (65), യാത്രക്കാരായ ആര്യങ്കാവ് കരയാളര്‍മെത്ത് വയലില്‍ സൈമണിന്റെ ഭാര്യ റോസമ്മ (51), കുളത്തൂപ്പുഴ നെടുവെണ്ണൂര്‍ക്കടവ് പതിനഞ്ചേക്കര്‍ ഇരവികുളങ്ങരയില് പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (അമ്മിണി-57), തെന്മല കൊല്ലമ്പറമ്പില്‍ ഗോപിനാഥന് ആചാരി (65), കുളത്തൂപ്പുഴ ഏഴംകുളം പതിനൊന്നാം മൈല്‍ സോന വില്ലയില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യ പൊന്നമ്മ (58) എന്നിവരാണു മരിച്ചത്. ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.
തെന്മല റോഡിലെ ഇഎസ്എം കോളനിക്കു സമീപം വളവില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ലോറി വളവില്‍ നിയന്ത്രണം വിട്ട് ജീപ്പില്‍ ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇടിച്ച ശേഷം ജീപ്പും ലോറിയും മണ്‍തിട്ടയിലിടിച്ചു നിന്നു. ജീപ്പ് പൂര്‍ണമായി തകര്‍ന്നു. ലോറിയുടെ അമിതവേഗതയാണ് ദുരന്തത്തിന് ഇടയാക്കിയത്. ഹനീഫ റാവുത്തറും റോസമ്മയും സംഭവസ്ഥലത്തും പൊന്നമ്മയും ഗോപിനാഥന് ആചാരിയും അഞ്ചലിലെ ആശുപത്രിയിലുമാണ് മരിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സിലായിരുന്നു മറിയാമ്മയുടെ മരണം.
തമിഴ്നാട്ടുകാരനായ ലോറി ഡ്രൈവറെ പോലീസ് പിടികൂടിയതായി സൂചനയുണ്ട്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരുക്കേറ്റ തെങ്കാശി സ്വദേശി വര്‍ഗീസ് (55), ആര്‍പിഎല്‍ ഒന്‍പത് ബി കോളനിയില്‍ അറുമുഖം (58) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തെന്മല ഭഗവതി വിലാസത്തില്‍ മഹേഷ് (17), തെങ്കാശി പാവൂര്‍സത്രം സ്വദേശി മാരിയപ്പന് (64), തെന്മല മനോജ് ഭവനില്‍ ബാബു (48), കുന്നിക്കോട് തെക്കതില്‍ പുത്തന്‍ വീട്ടില്‍ അബ്ദുല്‍ നിസാര്‍ (45) എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹനീഫ റാവുത്തറുടെ മൃതദേഹം ഖബറടക്കി. ഭാര്യ: ഫാത്വിമ. മക്കള്‍: നിസാം, നിസാര്‍, നിസ. മരുമക്കള്‍: സെറീന, ഫൗസിയ, നിസാം. ഗോപിനാഥന് ആചാരിയുടെ സംസ്കാരം പിന്നീട് നടക്കും. ഭാര്യ: പത്മിനി. റോസമ്മയുടെ സംസ്കാരം വെള്ളിയാഴ്ച. മക്കള്‍: അരുണ്‍, അനൂപ്. മറിയാമ്മയുടെ സംസ്കാരം പിന്നീട്. മക്കള്‍: റോസമ്മ, ഫിലിപ്പോസ്. മരുമക്കള്‍: പുന്നൂസ്, ബീന. പൊന്നമ്മയുടെ സംസ്കാരം പിന്നീട്. മക്കള്‍: റീന, സ്മിത, സ്വപ്ന. മരുമക്കള്‍: സുരേഷ്, സര്‍വേഷ്, ജോണ്സണ്.
Updated
അക്രമത്തിനിരയായ ഡോക്ടര്‍ക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

Keywords: Four killed in Kollam jeep accident, Hospital, Treatment, Injured, Women, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.