ഡല്‍ഹി ആശ്രമത്തില്‍ ഫ്രഞ്ച് വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി

 


ഡല്‍ഹി ആശ്രമത്തില്‍ ഫ്രഞ്ച് വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഔരബിന്ദോ ആശ്രമത്തില്‍ ഫ്രഞ്ച് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. മാല്വിയ നഗറില്‍ ന്സ്ഥിതി ചെയ്യുന്ന ആശ്രമത്തിലാണ് റോബര്‍ട്ട് വനേറിക്കിനെ(53)മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി.

മൃതദേഹം എ.ഐ.ഐ.എം.എസില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഫ്രാന്‍സിലേയ്ക്ക് കൊണ്ടുപോകും. കഴിഞ്ഞ 25 വര്‍ഷമായി ആശ്രമത്തിലെ അന്തേവാസിയാണ് വനേറിക്ക്. കഴിഞ്ഞ ജൂലായിലാണ് അവര്‍ ഫ്രാന്‍സില്‍ പോയി തിരിച്ചെത്തിയത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ആശ്രമത്തില്‍ നിന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മുറിയുടെ വാതില്‍ അകത്തുനിന്നും ബന്ധിച്ച നിലയിലായിരുന്നു.   
SUMMERY: New Delhi: A 53-year-old French woman was found dead in an ashram in South Delhi. However, police do not suspect any foul play in her death.

Keywords: National, Obituary, Natural death, Found dead, Ashram, New Delhi, French Woman,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia