കൊക്രാജഹര്‍ (അസം): അസം കലാപത്തിന്റെ വിളനിലമായ കൊക്രാജഹറില്‍ വീണ്ടും ആശാന്തിയുടെ അലയൊലികള്‍. ഒട്ടൊന്നുശമിച്ച കലാപം വീണ്ടും ആളിപ്പടരുന്നതിന്റെ മുന്നോടിയായി വെള്ളിയാഴ്ച രാത്രി ഒരാള്‍ കൊല്ലപ്പെട്ടു. അസം കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 78 ആയി.
സലകടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഫാര്‍മസി ഉടമയെ ഇന്നലെ രാത്രി 7.30ഓടെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. അക്രമികളെ പിടികൂടാനായി പോലീസ് ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു.
ഇതിനിടെ റാസിന്‍ ഗിയയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിന് ഇളവ് അനുവദിച്ചു. രാവിലെ 9 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് കര്‍ഫ്യൂ. അക്രമസംഭവങ്ങളൊന്നും റാസിന്‍ ഗിയയില്‍ നിന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
കലാപം ഇനിയും പടരാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിനെത്തുടര്‍ന്ന് കൊക്രാജഹര്‍, ചിരാന്‍ഗ്, ദര്‍ബി, ബസ്ക്ക എന്നീ ജില്ലകളില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.
English Summery
Kokrajhar (Assam): Violence returned to Kokrajhar town on Friday night with the killing of one person, taking the toll to 78 in the clashes that started in Assam's communally-sensitive districts since late last month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.