Loss | കാസര്‍കോട്ട് പനി ബാധിച്ച് ചികില്‍സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
● 3 ദിവസം മുമ്പാണ് പനി ബാധിച്ചത്.
● ഉദുമ ഗവ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.
കാസര്‍കോട്: (KVARTHA) പനി ബാധിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിജേഷിന്റെയും സിത്താര(ഗ്രീന്‍വുഡ്സ് സ്‌കൂള്‍ അധ്യാപിക)യുടെയും മകള്‍ കെ സാത് വിക (9) ആണ് മരിച്ചത്. ഉദുമ ഗവ.എല്‍പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്.
മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ രാത്രിയോടെ അഡ്മിറ്റ് ചെയ്തു. 12 മണിയോടെ അപസ്മാര ലക്ഷണം കാണിച്ച കുട്ടി മരണപ്പെടുകയായിരുന്നു.
ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ റിത്തുന്‍ ഏകസഹോദരനാണ്. മൃതദേഹം ഉദുമ ഗവ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌ക്കാരം വൈകാതെ നടക്കും. പഠനത്തിലും ഡാന്‍സിലും ചിത്രം വരയിലും കഴിവുള്ള സാത് വികയുടെ മരണം അധ്യാപികരെയും സഹപാഠികളെയും കുടുംബത്തിനെയും നാടിനെയും കണ്ണീരിലാഴ്ത്തി.
#Kasargod #Kerala #India #childhealth #fever #tragedy #RIP