ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

 


തൃപ്പൂണിത്തുറ: (www.kvartha.com 20.05.2014)  തൃപ്പൂണിത്തുറ: ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എന്‍എസ്എസ് കോളജിന് സമീപമുള്ള സ്വകാര്യ ഹോസ്റ്റല്‍ ടോയ്‌ലറ്റിലാണ് മൃതദേഹം കാണപ്പെട്ടത് .
ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തൃപ്പൂണിത്തുറ പാരലല്‍ കോളജിലെ മൂന്നാംവര്‍ഷ ബി കോംവിദ്യാര്‍ത്ഥിനിയും മരട് സ്വദേശിനിയുമായ വിദ്യയുടേതാണ് മൃതദേഹം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ടോയ്‌ലറ്റിനു പുറത്ത് പുസ്തകങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണു സംഭവം. രാവിലെ എട്ടു മണിയോടെ ഇവിടെയെത്തിയ
വിദ്യാര്‍ത്ഥിനികള്‍ ടോയ്‌ലറ്റില്‍ തീ കണ്ടെതിനെ തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുപോര്‍ട്ടത്തിനയച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Girls body found in toilet, Hostel, Student, Police, Case, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia