ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്‍ അന്തരിച്ചു

 


കായംകുളം: (www.kvartha.com 06/11/2019)  ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 50 വര്‍ഷം മുമ്പ് കായംകുളം യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 20 വര്‍ഷമായി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരുന്നു.

സംസ്ഥാനത്തുടനീളം എല്ലാ രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും നല്ല ബന്ധം സ്ഥാപിച്ച് സംഘടനക്കു വേണ്ടി ഒട്ടനവധി നേട്ടങ്ങള്‍ നേടിക്കൊടുത്ത വ്യക്തിയാണ്. കേരള വിശ്വകര്‍ന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായും ഓച്ചിറ സമിതിയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഭാര്യ: കൃഷ്ണകുമാരി (മുനിസിപ്പല്‍ കൗണ്‍സിലര്‍). മക്കള്‍: രാജേഷ്, രജീഷ്, ഡോ. രമ്യ. മരുമകന്‍: ഡോ. ജയകൃഷ്ണന്‍. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടക്കും.

നടേശന്റെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി വ്യാഴാഴ്ച സംസ്ഥാനത്തുടനീളം സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ എ അഹ് മദ് ഷരീഫ് അനുശോചനം രേഖപ്പെടുത്തി. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ 50 ഓളം അടങ്ങുന്ന സംഘം ജില്ലയില്‍ നിന്നും മരണവിവരമറിഞ്ഞ് കായംകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്‍ അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, News, Death, Obituary, Gold and Merchant association State general Secretary PC Nadeshan passes away

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia