Tragedy | വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: (KVARTHA) വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വരനെ (Groom) ശുചിമുറിയില്‍ മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനാണ് (Jibin-30) മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നു രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് കുളിക്കാന്‍ ശുചിമുറിയില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമല്ല. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു സൂചനയുമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്. ജിബിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#KeralaNews #Tragedy #WeddingDay #Malappuram