ഗവിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഗുജറാത്തി ദമ്പതികള്‍ മരിച്ചു

 


ഇടുക്കി: (www.kvartha.com 21.01.2015) പത്തനംതിട്ട ജില്ലാ അതിര്‍ത്തിയിലെ ഗവിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരികളായ ഗുജറാത്തി ദമ്പതികള്‍ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ ഭുവേന്ദ്രര്‍ പി. റാവല്‍(52), ഭാര്യ ജാഗ്രുതി റാവല്‍ (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ദുരന്തം.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡ് കണ്ണനെ പരിക്കുകളോടെ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തിലൂടെ ട്രക്കിംഗിനായി പോയ ഇവര്‍ കാട്ടാനയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. സമീപത്തു നിന്ന മ്ലാവ് അലറിയപ്പോള്‍ വിരണ്ട കാട്ടാന സഞ്ചാരികള്‍ക്കു നേരെ തിരിയുകയായിരുന്നു.
ഗവിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഗുജറാത്തി ദമ്പതികള്‍ മരിച്ചു
ജാഗ്രുതി റാവല്‍

കണ്ണന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന മറ്റ് ടൂറിസ്റ്റുകളെത്തിയപ്പോഴേക്കും ഇരുവരെയും കാട്ടാന തട്ടിയിട്ട് ചവിട്ടിയിരുന്നു. ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു മണിയോടെ എത്തിച്ചു. സീതത്തോട് പോലീസ് സംഭവസ്ഥലത്തെത്തി. ബോക്‌സ് ഓഫീസ് ഹിറ്റായ ഓര്‍ഡിനറി എന്ന ചിത്രം ഗവി പശ്ചാത്തലമാക്കിയുളളതാണ്. കേരള വനം വികസന കോര്‍പറേഷന്‍ ഇവിടേക്ക് പാക്കേജ് ടൂര്‍ നടത്തുന്നുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Pathanamthitta, Dead, Obituary, Gujrath, P. Raval, Jagruthi Raval, Gujarati couple died in Gavi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia