പാക്കിസ്ഥാനില്‍ ജഡ്ജിയുള്‍പ്പെടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു
Aug 30, 2012, 15:48 IST
ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റ പ്രവിശ്യയില്‍ ഷിയ മുസ്ലീം വിഭാഗത്തില്‍പെട്ട ജഡ്ജിയുള്‍പ്പെടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. ജഡ്ജി സുല്‍ഫിക്കര്‍ നഖ്‌വിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഡ്രൈവറും സുരക്ഷാ ഗാര്‍ഡുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.
രാവിലെ കോടതിയിലേയ്ക്ക് പുറപ്പെടുന്നതിനിടയിലായിരുന്നു ആക്രമണം. കാര്‍ കടന്നുപോകുന്ന വഴിയിലെ റെയില്‍വേ ക്രോസിംഗില്‍ അക്രമികള്‍ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ തോക്കുധാരികള്‍ ആക്രമണത്തിനുശേഷം രക്ഷപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ വാസിര്‍ ഖാന്‍ നാസിര്‍ അറിയിച്ചു.

SUMMERY: QUETTA: Unidentified gunmen shot dead a Shia Muslim judge along with his driver and police bodyguard in Quetta on Thursday in a suspected sectarian attack, police said.
Key Words: Pakistan, Quetta, Shia Muslim Judge, Sectarian attack, Driver, Body guard, Killed, Obituary, World, Gunmen,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.