Sonali Phogat | ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ സൊനാലി ഫോഗട് ഹൃദയാഘാതം മൂലം അന്തരിച്ചു
Aug 23, 2022, 14:28 IST
ചണ്ഡിഗഡ്: (www.kvartha.com) ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ സോനാലി ഫോഗട് (42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോനാലിയും സ്റ്റാഫ് അംഗങ്ങളും ഗോവയില്‍ യാത്രയിലായിരുന്നു.
ഹരിയാനയിലെ ആദംപുര്‍ മണ്ഡലത്തില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവിടെനിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയ് കഴിഞ്ഞമാസം എംഎല്‍എ സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നു. സൊനാലിയും കുല്‍ദീപ് ബിഷ്‌നോയ്യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ സൊനാലി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. 2006ല്‍ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണ് ബിജെപിയില്‍ ചേര്‍ന്നത്. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സൊനാലി പങ്കെടുത്തിട്ടുണ്ട്.
Keywords: News, National, Death, Obituary, Death, BJP, Leader, Haryana BJP leader Sonali Phogat dies of heart attack in Goa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.