ജാം നഗര്‍: ജാം നഗറില്‍ സൈനീക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. തൃശൂര്‍ അന്നകര സ്വദേശി എം.ശ്രീജിത്ത് ആണ് മരിച്ചത്. ആകെ ഒന്‍പത് പേരാണ് ദുരന്തത്തില്‍ മരിച്ചത്.
അതില്‍ തിരുവനന്തപുരം സ്വദേശി മനോജ് വി നായര്‍ ഉള്‍പ്പെട്ടതായി വ്യോമസേന അധികൃതര്‍ അറിയിച്ചിരുന്നു. എം.ഐ 17 ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി 12:25 ഓടെയായിരുന്നു അപകടം. പരിശീലനപറക്കലിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് റിപോര്‍ട്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Jam Nagar, Gujarat, Air force officers, Personnel, Killed, Collided, Pilots, Helicopters, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.