Tragedy | നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 5 പേര്‍ക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: (KVARTHA) നേപ്പാളിലെ നുവാകോട്ട് (Nuwakot) ജില്ലയിലെ ശിവപുരിയില്‍ (Shivapuri) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു (Helicopter Crashed). ഈ ദുരന്തത്തില്‍ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ 4 പേര്‍ ചൈനീസ് പൗരന്മാരും (Chinese citizens) ഒരാള്‍ നേപ്പാളി പൈലറ്റുമായിരുന്നു.
എയര്‍ ഡൈനസ്റ്റി (Air Dynasty) എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ (Tribhuvan International Airport) നിന്ന് സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രയ്ക്കിടെ തകര്‍ന്നത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
അരുണ്‍ മല്ലയായിരുന്നു ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍. മരിച്ച ചൈനീസ് പൗരന്മാര്‍ റാസുവയിലേക്കുള്ള യാത്രയിലായിരുന്നു. ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവില്‍ നിന്ന് ഉച്ചയ്ക്ക് 1:54നാണ് പറന്നുയര്‍ന്നത്. സൂര്യ ചൗര്‍ മേഖലയ്ക്ക് മുകളില്‍ വച്ച് ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചാര്‍ട്ടേര്‍ഡ് ഹെലികോപ്റ്റര്‍ സര്‍വീസാണ് എയര്‍ ഡൈനസ്റ്റി. 1993-ല്‍ സ്ഥാപിതമായ ഈ കമ്പനി കാഠ്മണ്ഡു, പൊഖാറ, ലുക്ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നേപ്പാളിലുടനീളം ചാര്‍ട്ടേര്‍ഡ് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടായിരുന്നു. എയര്‍ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റര്‍ മൂന്നാം തവണയാണ് അപകടത്തില്‍പ്പെടുന്നത്.
2013-ല്‍ ലുക്ല വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഒരു എയര്‍ ഡൈനസ്റ്റി ഹെലികോപ്റ്റര്‍ തകര്‍ന്നിരുന്നു. ആ അപകടത്തില്‍നിന്ന് നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 2019-ല്‍ ടാപ്ലെജംഗില്‍ വച്ച് മറ്റൊരു എയര്‍ ഡൈനസ്റ്റി ഹെലികോപ്റ്റര്‍ തകര്‍ന്നു. ആ അപകടത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര പ്രസാദ് അധികാരി ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്.#NepalHelicopterCrash #Nepal #AviationAccident #China #AirDisaster #BreakingNews