ബ്ലേഡുകാരുടെ ഭീഷണി: ഭര്‍ത്താവ് മരിച്ചതില്‍ അന്വേഷണം വേണമെന്ന ഭാര്യ
Nov 30, 2012, 18:47 IST
തിരുവനന്തപുരം: ബ്ലേഡ് ഇടപാട് സ്ഥാപനത്തില്‍ നിന്നുമെടുത്ത തുകയുടെ പലിശ മുടങ്ങിയതില്‍ ഉടമ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്ത സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ പരാതി നല്‍കി. കോന്നി ചൈനാമുക്കില്‍ ബ്ലേഡുകാരുടെ പീഡനത്തെ തുടര്‍ന്ന് മരിച്ച സത്താറിന്റെ ഭാര്യ നല്‍കിയത്. നവംബര്‍ 12നാണ് സത്താറിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ റീന സത്താര്‍ എ.ഡി.ജി.പി, പ്രതിപക്ഷനേതാവ്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാത നല്‍കിയത്. ചൈനാമുക്കില്‍ കട നടത്തിയിരുന്ന സത്താര്‍ സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പലപ്പോഴായി പണം പലിശക്കെടുത്തിരുന്നു. ഈടായി ആറര സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും രേഖകളും ചെക്കുകളും സ്ഥാപനത്തിന്റ ഉടമയ്ക്ക് നല്‍കിയിരുന്നു. പിന്നീട് സ്ഥലം വില്‍ക്കുന്നതിനായി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ സ്ഥാപനമുടമ നല്കാന് വിസമ്മതിച്ചു.
പലിശയെടുത്ത പണത്തില്‍ ഏഴു ലക്ഷം രൂപ തിരികെ അടച്ചിരുന്നു. പലിശ മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥാപനമുടമ ഗുണ്ടകളുമായി വീട്ടിലെത്തി സത്താറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ഭാര്യ റീന പറഞ്ഞു. ഇതില്‍ മനംനൊന്ത സത്താര്‍ ആത്മഹത്യാകുറിപ്പെഴുതിവെച്ച് മരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് റീന പരാതിപ്പെടുന്നു.

Keywords: Blade, Husband, Wife, Thiruvananthapuram, Suicide, Complaint, Dead, House, Finance, Police, Obituary, House wife complaints against husband's death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.