വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് പണം കവര്‍ന്നു

 


വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് പണം കവര്‍ന്നു
ഉഡുപ്പി : 40കാരിയായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് മോഷ്ടാക്കള്‍ പണം കവര്‍ന്ന് കടന്നു. ഉഡുപ്പി കെമ്മണ്ണു ഗ്രാമത്തിലെ ഗുണ്ടിയത്താണ് തിങ്കളാഴ്ച നിഷ്ഠൂര സംഭവം നടന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന അശോക് പൂജാരിയുടെ ഭാര്യ ശകുന്തളയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിനികളായ മക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മാതാവ് കിടപ്പറയില്‍ നിലത്ത് മരിച്ച് കിടക്കുന്നനിലയില്‍ കണ്ടത്. ചൂരിദാര്‍ ഷാള്‍ കഴുത്തില്‍ വരിഞ്ഞ് മുറുക്കിയാണ് കൊല നടത്തിയത്. പെണ്‍കുട്ടികളുടെ നിലവിളികേട്ട് ഓടികുടിയ അയല്‍വാസികള്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മാറ്റി.

ശകുന്തള തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തി പണം പിന്‍വലിച്ചിരുന്നു. ഇതറിയുന്ന ആരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. മല്‍പ്പെ പോലീസ് പരിധിയിലാണ് സംഭവം നടന്നത്.
വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് പണം കവര്‍ന്നു


Keywords:  Udupi, Mangalore, Obituary, House Wife, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia