വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 27/01/2015) കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉടുമ്പന്‍ചോല എം.എസ് കോളനിയിലെ അയ്യമ്മ (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ശക്തിവേലിനെ (36) നെടുങ്കണ്ടം പോലിസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.

ഏലത്തോട്ടത്തില്‍ പണി കഴിഞ്ഞ് വീട്ടിലെത്തിയ ശക്തിവേല്‍ ഭാര്യ അയ്യമ്മയെ പിന്നില്‍ നിന്നും കഴുത്തില്‍ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടികൂടിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് നെടുങ്കണ്ടം കരുണാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അയ്യമ്മ മരണപ്പെട്ടു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തുടര്‍ന്ന് അയ്യമ്മ സമീപത്തു തന്നെയുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മൂന്ന് ദിവസം മുമ്പ് പ്രശ്‌നങ്ങള്‍ പറഞ്ഞ തീര്‍ത്ത് ശക്തിവേല്‍ ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരുടെ മൂത്തമകന്‍ മുത്തുപാണ്ടി തമിഴ്‌നാട്ടില്‍ പഠന സ്ഥലത്തും ഒപ്പം ഉണ്ടായിരുന്ന ഇളയ മകന്‍ തങ്കപാണ്ടി കുടുംബ വീട്ടിലുമായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Dead, Obituary, Murder, Case, Police, Investigates, Arrest, Husband. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia