'മാനസിക വെല്ലുവിളി നേരിടുന്ന' ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 2 ദിവസം!
Mar 24, 2022, 15:02 IST
തൃശൂര്‍: (www.kvartha.com 24.03.2022) ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ച് ഭര്‍ത്താവ്. ആനവാരിയിലാണ് സംഭവം. 52 കാരിയായ അല്‍ഫോന്‍സയാണ് മരിച്ചത്. ഭര്‍ത്താവ് സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും പരിസരവാസികള്‍ അറിയിച്ചു.
ഭാര്യം മരിച്ചത് അറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് രണ്ട് ദിവസമാണ് മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടിയത്. ഭാര്യ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മരിച്ച വിവരം ബുധനാഴ്ച രാവിലെയാണ് സൈമണ്‍ അറിയിച്ചതെന്ന് അയല്‍ വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ എത്തിയപ്പോള്‍ വീട്ടമ്മയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്സിനെ വവിരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികളുടെ ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.