ഇന്ത്യയില്‍ ഓരോ മണിക്കൂറിലും സ്ത്രീധന പീഡന മരണം നടക്കുന്നു: റിപോര്‍ട്ട്
Sep 2, 2013, 10:56 IST
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗീക പീഡനക്കേസുകള്‍ കുതിച്ചുയരുന്നതിനിടയില്‍ കുടുംബങ്ങള്‍ക്കുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഓരോ സ്ത്രീധന പീഡന മരണം സംഭവിക്കുന്നുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍. സ്ത്രീധന പീഡന മരണങ്ങള്‍ 2007 2011 കാലഘട്ടങ്ങളില്‍ കുതിച്ചുയരുന്നതാണ് റിപോര്‍ട്ടുകള്‍.
വിവിധ സംസ്ഥാനങ്ങളില്‍ 2012ല്‍ മാത്രം 8,233 സ്ത്രീധന പീഡന മരണങ്ങളാണ് നടന്നത്. 2007ല്‍ 8,093 സ്ത്രീധന മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 2008ല്‍ ഇത് 8,172ഉം 2009ല്‍ 8,383ഉം ആയി ഉയര്‍ന്നു. സ്ത്രീധന പീഡനങ്ങള്‍ കുതിച്ചുയരുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.
എന്നാല്‍ സ്ത്രീധന പീഡന മരണങ്ങള്‍ ജീവിതനിലവാരം താഴ്ന്നവരിലോ മദ്ധ്യവര്‍ഗത്തിലോ മാത്രം കണ്ടുവരുന്നതല്ലെന്ന് ഡല്‍ഹി പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുമന്‍ നെല്വ പറയുന്നു. ഉന്നത ജീവിതനിലവാരം പുലര്‍ത്തുന്നവര്‍ക്കിടയിലും സ്ത്രീധന പീഡനങ്ങള്‍ സാധാരണമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. സ്ത്രീധനം വേണ്ടെന്നുവെയ്ക്കാന്‍ ആരും തയ്യാറാകുന്നില്ല.
1961ലെ സ്ത്രീധന നിരോധന നിയമമനുസരിച്ച് സ്ത്രീധനം ആവശ്യപ്പെടുന്നതോ വാങ്ങുന്നതോ നല്‍കുന്നതോ കുറ്റകരമാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീധനം പ്രതിശ്രുത വധുവിന്റെ അവകാശമെന്ന നിലയിലാണ് ഗണിക്കപ്പെടുന്നത്.
SUMMARY: New Delhi: One woman dies every hour due to dowry-related problems on an average in India, which has seen a steady rise in such cases between 2007 and 2011, according to official data.
Keywords: National news, New Delhi, One woman, Dies, Every hour, Dowry-related, Problems, Average, India, 2007, 2011,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.