Obituary | ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ ഇന്‍ഡ്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; കൂടെ പോകാത്തതിനാല്‍ 14 കാരനായ മകന്‍ മാത്രം രക്ഷപ്പെട്ടു 

 
Texas car accident, Indian family, fatal crash, tragedy, survivor, GoFundMe, Dallas, University, computer science, grief
Texas car accident, Indian family, fatal crash, tragedy, survivor, GoFundMe, Dallas, University, computer science, grief

Representational Image Generated By Meta AI

അരവിന്ദ് മണി, ഭാര്യ പ്രദീപ അരവിന്ദ്, മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് മരിച്ചത്. 


ടെക്സസിലെ ലിയാണ്ടറിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.


ഇവര്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ച് കയറുകയായിരുന്നു

വാഷിങ്ടണ്‍: (KVARTHA) യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍  ഇന്‍ഡ്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കൂടുംബത്തിനൊപ്പം പോകാത്തതിനാല്‍ 14 കാരനായ മകന്‍ മാത്രം രക്ഷപ്പെട്ടു. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ഇവരുടെ മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് മരിച്ചത്. ടെക്സസിലെ ലിയാണ്ടറിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ലാംപാസ് കൗണ്ടിക്ക് സമീപമായിരുന്നു അപകടമെന്ന് യുഎസ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം.

മകളെ നോര്‍ത്ത് ടെക്സസിലെ കോളജില്‍ ചേര്‍ക്കാന്‍ പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആന്‍ഡ്രില്‍ ഡാലസ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിന് ചേരാനുള്ള തയാറെടുപ്പിലായിരുന്നു.

അരവിന്ദ്-പ്രദീപ ദമ്പതികളുടെ മകന്‍ ആദിര്‍യാന്‍ (14) അപകടസമയത്ത് ഇവര്‍ക്കൊപ്പമില്ലായിരുന്നു. അതുകൊണ്ടുതന്നെ  ആദിര്‍യാന്‍ മാത്രമാണ് ഇനി കുടുംബത്തില്‍ അവശേഷിക്കുന്നത്. അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗതയിലുമാണ് ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അരവിന്ദിന്റെ കാറിലേക്ക് വന്നിടിച്ച കാറിന്റെ ഡ്രൈവറുടേത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 

മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ആദിര്‍യാന് സാമ്പത്തികസഹായം ലഭ്യമാക്കാന്‍ ഗോഫണ്ട് മി പേജ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. നിനച്ചിരിക്കാതെയുള്ള കുടുംബത്തിന്റെ അപകട മരണത്തില്‍ പകച്ചിരിക്കയാണ് ആദിര്‍യാന്‍. ലാംപാസ് കൗണ്ടി പൊലീസ് അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്.

#TexasCarAccident #IndianFamily #Tragedy #RIP #GoFundMe #Dallas #University #Grief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia