ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

 



ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ലാന്‍സാസ്റ്റര്‍ സര്‍വകലാശാലയിലെ 23കാരനായ പി.ജി. ഇലക്‌ട്രോണിക്‌സ് ബിരുദവിദ്യാര്‍ഥിയാണ് വെടിയേറ്റുമരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ സാല്‍ഫോഡിലെ മക്‌ഡൊണാണ്‍ഡ് റസ്റ്ററന്റിനു സമീപമാണ് സംഭവം. മരിച്ച യുവാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരായ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇവരുടെ സമീപത്തേക്കു വന്ന രണ്ടംഗസംഘത്തില്‍ ഒരാള്‍ തീരെ ചെറിയ സംഭാഷണത്തിനു ശേഷം ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടക്കുന്നതായും അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

Keywords: Indian student, shot dead, Britain, Obituary, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia